Skip to main content
മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികളോട് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു.

ജില്ലാ കളക്ടറുടെ ആഗ്രഹം സ്വീകരിച്ച് മഞ്ഞത്തോട്ടിലെ ജനങ്ങള്‍

കുഞ്ഞുങ്ങളേ....നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്‌കൂളില്‍ മുടങ്ങാത പോയി പഠിച്ച് മിടുക്കന്മാകുമെന്ന ഉറപ്പ്. ആ ഉറപ്പെനിക്ക്  തരില്ലേ  എന്ന ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ ചോദ്യത്തിന് നിഷ്‌ക്കളങ്കമായ ചിരിയായിരുന്നു മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികള്‍ നല്‍കിയ മറുപടി. കൂടെ പഠിക്കാന്‍ പോകും എന്ന ഉറപ്പും.
ഓര്‍മ്മകളില്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചവരാണ് മഞ്ഞത്തോട്ടിലെ ജനങ്ങള്‍. ജില്ലാ കളക്ടറെന്ന ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പോകുമ്പോള്‍ എന്റെ ഈ ആഗ്രഹം പാതിവഴില്‍ നിര്‍ത്താതെ  പൂര്‍ത്തിയാക്കണം.
കുട്ടികള്‍ എല്ലാവരും മുടങ്ങാതെ സ്‌കൂളുകളില്‍ പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം.  കുട്ടികള്‍ പിന്നാക്കം പോകുന്നില്ലെന്ന് വകുപ്പുകള്‍ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം മഞ്ഞത്തോട് ആദിവാസി ഊരിലെ ജനങ്ങളെ കണ്ടു
സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി അട്ടത്തോട്ടില്‍ നിര്‍മിച്ച സ്‌കൂള്‍ പൂര്‍ത്തിയായി.ഉടന്‍ മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യും. സ്വപ്നങ്ങളായി മാത്രം നിലനിന്നിരുന്ന അഭിലാഷങ്ങള്‍ പൂവണിയുന്ന ദിനങ്ങളാണ് എത്തിച്ചേരുന്നത്. ഭൂമിയുടെ അവകാശവും അടിസ്ഥാന രേഖകളും സ്വന്തമാക്കി കുട്ടികളെ നിങ്ങള്‍ പഠിച്ചു വളരണം. ആ വിജയം കാണാന്‍ ഒരു നാള്‍ ഞാനിവിടെ തിരിച്ചുവരുമെന്നും കളക്ടര്‍ പറഞ്ഞു.കുട്ടികള്‍ക്ക് സ്‌നേഹചുംബനങ്ങളും ഭക്ഷണവും നല്‍കിയാണ് മഞ്ഞത്തോട്ടില്‍ നിന്നും കളക്ടര്‍ മടങ്ങിയത്.
   
 

date