Skip to main content

നവകേരള സദസ്: കായംകുളം മണ്ഡലതല സ്വാഗത സംഘം രൂപീകരണം നാളെ

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും നേതൃത്വത്തിൽ ഡിസംബറിൽ  നടക്കുന്ന നവകേരള സദസിന്  മുന്നോടിയായി കായംകുളം മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് (ഒക്ടോബർ 14 ന്) ഉച്ചകഴിഞ്ഞ് 2.30 ന് കായംകുളം കാദീശ ഓഡിറ്റോറിയത്തിൽ ചേരും. ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ  വകുപ്പ് മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അധ്യക്ഷയാകും. ഡിസംബർ 16ന് രാവിലെ 11 നാണ് കായംകുളം മണ്ഡലത്തിലെ നവകേരള സദസ്. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കെടുക്കും.

date