Skip to main content

നവകേരള സദസ്: ആലപ്പുഴ മണ്ഡലതല സംഘാടക സമിതി യോഗം  18ന്

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും നേതൃത്വത്തിൽ ഡിസംബറിൽ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി ആലപ്പുഴ നിയോജക മണ്ഡലത്തിലെ സംഘാടക സമിതി യോഗം 18ന് വൈകിട്ട് നാലിന് എസ്.ഡി.വി സെന്റനറി ഹാളിൽ ചേരും.ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് രാവിലെ 11നാണ് ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date