Skip to main content

എ.സി. മെക്കാനിക് കം ഓപ്പറേറ്ററെ താത്കാലികമായി  നിയമിക്കുന്നു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ എ.സി. മെക്കാനിക് കം ഓപ്പറേറ്ററെ താത്കാലികമായി  നിയമിക്കുന്നു. ഐ.ടി.ഐ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ ട്രേഡ് വിജയകരമായി പൂർത്തിയാക്കണം. 50 ടണ്ണിൽ കുറയാത്ത പ്രവർത്തന ശേഷിയുള്ള ചിൽഡ് വാട്ടർ  എ.സി പ്ലാന്റ് പ്രവർത്തനത്തിലും പരിപാലനത്തിലുമുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം  യോഗ്യത. പ്രായം 20-40 വയസ്. രാത്രി ഡ്യൂട്ടി ചെയ്യണം. ദിവസ വേതനം 550 രൂപ. ഒഴിവുകളുടെ എണ്ണം: 3.താത്പര്യമുള്ളവർ  വിദ്യാഭ്യാസ യോഗ്യത, വയസ്,  പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 17ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.

date