Skip to main content

വ്യവസായ ഷെഡ് ഒഴിവ്

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലപ്പുഴ മിനി വ്യവസായ എസ്റ്റേറ്റ് സഹകരണ സംഘത്തിന്റെ അധീനതയിലുള്ള മാന്നാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 900 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വ്യവസായ ഷെഡ് ഒഴിവുണ്ട്. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ സഹിതം ഒക്ടോബർ31 നകം മാനേജിംഗ് ഡയറക്ടർ, ആലപ്പുഴ മിനി വ്യവസായ സഹകരണ സംഘം എ 107, ജില്ലാ വ്യവസായ കേന്ദ്രം, ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം, കളപ്പുര 689007 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9656573173.

date