Skip to main content
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് ജില്ല തല തുടക്കമായി

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് ജില്ല തല തുടക്കമായി

ആലപ്പുഴ: പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു. പിന്നോക്കം നിൽക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള  പരിശ്രമമാണ് വേണ്ടതെന്നും അതിന് ആനുകൂല്യങ്ങൾ നൽകുക മാത്രമല്ല മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭ്യമാകുന്നുണ്ടന്ന് ഉറപ്പു വരുത്തണമെന്ന്
എച്ച് സലാം എംഎൽഎ പറഞ്ഞു. 
 വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'ഉയരാം ഒത്തുചേർന്ന് (ഉന്നതി)' എന്ന ആശയത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന പക്ഷാചരണത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ജയരാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ബഞ്ചമിൻ, ജില്ല ഉപദേശക സമിതി അംഗങ്ങളായ ബിനുമോൻ, കെ. കുട്ടപ്പൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ. മിനി തുടങ്ങിയവർ പങ്കെടുത്തു.സി.ജി. അനിൽ കുമാർ, കെ. ജയരാജ്, ഷീബാ രാകേഷ്, അഡ്വ. വി. വേണു, ലൈസാദ് മുഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ചിത്രവിവരണം: പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിക്കുന്നു

date