Skip to main content

ജേണലിസം കോഴ്‌സ്: അപേക്ഷിക്കാം

കോട്ടയം: കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുകളിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് യോഗ്യത രേഖകൾ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ അപേക്ഷ നൽകാം. ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഉയർന്ന പ്രായപരിധി 30 വയസ്. വിശദവിവരത്തിന് ഫോൺ: 954495 8182.
 

 

date