Skip to main content

കുറിച്ചിയിൽ ഷീ ഹെൽത്ത് കാമ്പയിൻ ഉദ്ഘാടനം 20ന്        

 

കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പ്  സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്ത് വനിതകൾക്കായി ഷീ ഹെൽത്ത് കാമ്പയിൻ നടത്തും. ഒക്ടോബർ 20ന് രാവിലെ 10ന് കുറിച്ചി എ.വി.എച്ച്.എസ്. സ്‌കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. മിനി പദ്ധതി വിശദീകരിക്കും. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി സന്ദേശം നൽകും. പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
 

 

 

date