Skip to main content

സഹകാരിസംഗമം ഇന്ന് (ശനി, ഒക്ടോബർ 14)

കോട്ടയം: സഹകരണമേഖലയിലെ സ്ഥിതിവിശേഷങ്ങൾ ചർച്ചചെയ്യാനും പൊതുമാർഗരേഖ തയാറാക്കുന്നതിനും വ്യാജപ്രചാരണങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന്(ശനി, ഒക്ടോബർ 14) ജില്ലാതല സഹകാരിസംഗമം സംഘടിപ്പിക്കും.  ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം മാമൻ മാപ്പിള ഹാളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സഹകരണമേഖല മുന്നേറാനുള്ള നിർദേശങ്ങൾ ക്രോഡീകരിച്ച് പൊതുമാർഗരേഖ തയാറാക്കും. യോഗത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, പി.എ.സി.എസ്. അസോസിയേഷൻ ഭാരവാഹികൾ, പ്രമുഖ സഹകാരികൾ, സഹകരണസംഘം പ്രസിഡന്റുമാർ, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ, സംഘടന പ്രതിനിധികൾ, സഹകരണ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുക്കും.

date