Skip to main content

വായ്പ്പാകുടിശ്ശിക അദാലത്ത് നടത്തി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പാലസ് റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യലയത്തില്‍ വായ്പ കുടിശ്ശിക അദാലത്ത് നടത്തി. അദാലത്ത് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മെമ്പര്‍ മുന്‍ എംപി എസ് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോ-ഓപ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ (റവന്യു റിക്കവറി) ടി സി മാധവന്‍ നമ്പൂതിരി, പി എന്‍ മേരി വെര്‍ജിന്‍, പ്രോജക്ട് ഓഫീസര്‍ എസ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

date