Skip to main content

ചാലക്കുടി പുഴ പുനരുജ്ജീവനം: ആലോചനായോഗം ചേര്‍ന്നു

ചാലക്കുടി പുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് വിവിധ ജനപ്രതിനിധികളെയും വകുപ്പുകളേയും ഉള്‍പ്പെടുത്തി ഏകോപന സമിതി രൂപീകരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുനരുജ്ജീവന പദ്ധതിക്കാവശ്യമായ ഫണ്ട്, പ്രപ്പോസലുകള്‍ എന്നിവ സമര്‍പ്പിക്കുന്ന മുറക്ക് വിശദമായി ചര്‍ച്ച ചെയ്തു അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എം പി, കൊടുങ്ങല്ലൂര്‍-ചാലക്കുടി-അങ്കമാലി എംഎല്‍എമാര്‍ എന്നിവരെയും വിവിധ വകുപ്പുകളെയും ഏകോപിച്ചുകൊണ്ടാണ് സമിതി രൂപീകരണം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായാല്‍ തുടര്‍ നടപടികള്‍ക്കും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനുമുള്ള ഇടപെടലുകളും നടത്തുമെന്ന് ബെന്നി ബഹനാന്‍ എംപി അറിയിച്ചു. ചാലക്കുടി പുഴ സംരക്ഷണ സമിതി ഡയറക്ടര്‍ എസ് പി രവി പദ്ധതി വിശദീകരിച്ചു.

സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, എഡിഎം ടി മുരളി, ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date