Skip to main content

തമിഴ്നാട് തീരത്തിന് മുകളിൽ ചക്രവാതചുഴി നിലനിക്കുന്നു.

 

അറബിക്കടലിൽ ന്യുന മർദ്ദ സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിനും കേരള തീരത്തോട് ചേർന്ന്  ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.  ഒക്ടോബർ 17ഓടെ ചക്രവാത ചുഴി  ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്നുള്ള 48 മണിക്കൂറിൽ  പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ ഒക്ടോബര് 16, 17 തീയതികളിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 30-40 കിലോമീറ്റർ  വേഗതയിൽ കാറ്റിനും സാധ്യത. ഒക്ടോബർ 16  നു ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

9.00 am ,16 ഒക്ടോബർ 2023
IMD-KSEOC-KSDMA

date