Skip to main content

'ലക്ഷ്യ' പദ്ധതി : വിദ്യാർഥികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി

 

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'ലക്ഷ്യയുടെ' ഭാഗമായി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസും റോബോട്ടിക്‌സ് പരിശീലനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകിയത്.

നന്മണ്ട ലക്ഷ്യ ലാബിൽ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. എജ്യുമിഷൻ  കോഴിക്കോട് കോ ഓർഡിനേറ്റർ യു.കെ ഷജിൽ പരിശീലന നേതൃത്വം നൽകി. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വിപിൻ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ ക്ലാസെടുത്തു. റോബോട്ടുകളുടെ അനന്തസാധ്യതകൾ മനസിലാക്കാനും പ്രോഗ്രാമിംഗ് ഉൾപ്പെടെ പ്രവർത്തനാധിഷ്ഠിത പരിശീലനത്തിൽ പങ്കാളികളാവാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സർജാസ്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ .പി. ജേക്കബ്, ലക്ഷ്യ കോ ഓർഡിനേറ്റർ കെ മോഹനൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

date