Skip to main content

വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ് 21ന്

 

സംസ്ഥാന വിവരാവകാശ കമ്മീഷൻ ഒക്ടോബർ 21ന് ശനിയാഴ്ച കോഴിക്കോട് തെളിവെടുപ്പ് നടത്തും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതി ക്കാലത്തെ എസ്.പി.ഐ.ഒ മാരും പരാതിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. കുന്നമംഗലം കാരന്തൂർ മർകസ് ഇൻസസ്ട്രിയൽ ട്രെയിനിംഗ് കേന്ദ്രത്തിൽ രാവിലെ 10.15ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 10 മണിക്ക് രജിസ്‌ട്രേഷന് ഹാജരാകണമെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

date