Skip to main content

ഇരുവള്ളൂർ ഗവ. യു.പി സ്‌കൂളിൽ സ്‌കൂൾ ബസ് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു 

 

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഇരുവള്ളൂർ ഗവ. യുപി സ്‌കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 'ശതം ധന്യം' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കും വിദ്യാലയത്തിൽ തുടക്കമായി. കാഴ്ച പരിമിതിയുള്ളവർക്കുള്ള സ്മാർട്ട് വൈറ്റ് കെയിൻ വിതരണം, ട്യൂബർ  ക്രോപ് ബാങ്ക് പദ്ധതി, ആക്‌സസ് ഇംഗ്ലീഷ് പദ്ധതി തുടങ്ങിയവയും ഉദ്ഘാടനം ചെയ്തു.

കാഴ്ച പരിമിതിയുള്ള 35 പേർക്കാണ് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്തത്. ട്യൂബർ ക്രോപ് ബാങ്ക് പദ്ധതിയുടെ ഭാഗമായി 200 ഓളം കിഴങ്ങ് വർഗങ്ങളാണ് സ്‌കൂളിൽ കൃഷി ചെയ്തിട്ടുള്ളത്. നടീൽ വസ്തുക്കളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുകയും വിദ്യാർഥികളിൽ കാർഷിക മൂല്യം വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പി കെ കവിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.വി ജ്യോത്സ്‌ന, ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം വി. പി സത്യഭാമ, മടവൂർ ഗ്രാമപഞ്ചായത്ത് അംഗം എം പി ബാബു, ചേളന്നൂർ ബിആർസി ബി പി സി ഡോ അഭിലാഷ് കുമാർ, ബി ആർ സി ട്രെയിനർ അനിത ഗോമസ്, താനൂർ ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ. കെ ഡാനിഷ് നിസാർ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് ഷനില പനയംപുറത്ത് സ്വാഗതവും പിടിഎ പ്രസിഡന്റ് സി. പി മനോജ് നന്ദിയും പറഞ്ഞു.

date