Skip to main content
എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുരയും ഭക്ഷണശാലയും നിര്‍മ്മിച്ചത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും എല്ലാവര്‍ക്കും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യാതിഥിയായി സംസാരിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date