Skip to main content

യന്ത്രവത്കൃത മത്സ്യബന്ധന യാനത്തിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

മോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്‌ളീറ്റ് പദ്ധതിയുടെ ഭാഗമായി ബഹുദിന മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിസ്‌ട്രേഷൻ/ ലൈസൻസുളളതുമായ ട്രോളറുകളോ മറ്റ്് യന്ത്രവത്കൃത യാനങ്ങളോ സ്വന്തമായുളള കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനത്തിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ: 0494 2667428, 2666428

date