Skip to main content

സംഘാടക സമിതി രൂപീകരിച്ചു

 

കുറ്റ്യാടി  മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 24 ന്

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുറ്റ്യാടി  മണ്ഡലതല നവകേരള സദസ്സ് നവംബർ 24 ന് നാല്  മണിക്ക് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നവ കേരള സദസ്സ് പരിപാടിയും സ്വാഗത സംഘം ഭാരവാഹികളെയും പ്രഖ്യാപിച്ചു.   

കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ   ചെയർമാനായും ഡി ഡി ഇ കെ മനോജ് കുമാർ ജനറൽ കൺവീനറുമായുള്ള   സംഘാടക സമിതിയിൽ ജില്ലാ ,  ബ്ലോക്ക് ,  ഗ്രാമ പഞ്ചായത്ത്  ഭാരവാഹികൾ,  വാർഡ് മെമ്പർമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്. ഇതോടൊപ്പം ഉപസമിതികളും രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, മുൻ എം എൽ എ കെ കെ ലതിക , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
എന്നിവർ പ്രസംഗിച്ചു.
നവകേരള സദസ്സ് കുറ്റ്യാടി മണ്ഡലം നോഡൽ ഓഫീസർ ഡി ഡി ഇ  മനോജ് മണിയൂർ സ്വാഗതം പറഞ്ഞു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ , മെമ്പർമാർ , വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

date