Skip to main content

കേരളീയം 2023; ജില്ലാതല പാചക മത്സരം നാളെ (ഒക്ടോബർ 17)

സംസ്ഥാന സർക്കാർ നവംബർ ഒന്ന് മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാതല പാചക മത്സരം സംഘടിപ്പിക്കുന്നു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാളെ (ഒക്ടോബർ 17) രാവിലെ 10 മുതൽ ഒരു മണി വരെ പാചക മത്സരം നടക്കും.

ജില്ലാതല മത്സരത്തിന്റെ സമാപനസമ്മേളനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.

ജില്ലയിലെ മികച്ച കാറ്ററിങ് യൂണിറ്റുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 5,000 രൂപയും രണ്ടാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി നൽകും. ഫുഡ് ആന്റ് ഹൈജീൻ എന്ന വിഷയത്തെക്കുറിച്ച് സെമിനാറും നടക്കും.

date