Skip to main content
നവ കേരള സദസ്സ്; പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6 ന്

നവ കേരള സദസ്സ്; പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6 ന്

സംഘാടക സമിതി രൂപാകരണ യോഗം ചേര്‍ന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് നടക്കും. വൈകീട്ട് 6 മണിക്ക് അമ്പല്ലൂര്‍ ജംഗ്ഷനില്‍ വച്ചായിരിക്കും നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. നവ കേരള സദസ്സിനു മുന്നോടിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. തലോര്‍ സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ രക്ഷധികാരികളായും കെ കെ രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ കണ്‍വീനറായും ഡെപ്യൂട്ടി കളക്ടര്‍ എം സി റെജില്‍ വര്‍ക്കിങ് കണ്‍വീനറായും യോഗത്തില്‍ തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആര്‍ രഞ്ജിത്, രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലളിത ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കെ അനൂപ്, എന്‍ മനോജ്, ടി എസ് ബൈജു, അജിത സുധാകരന്‍, വി ബി അശ്വതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, വി ആര്‍ വനജ കുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫെറോനാ ചര്‍ച്ച് വികാരി ഫാ. പോള്‍ തെയ്ക്കാനത്ത്, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവരെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു. തുടര്‍ന്ന് വിവിധ സബ്കമ്മിറ്റി രൂപീകരണവും നടന്നു.

date