Skip to main content

ഷീ ഹെൽത്ത് ക്യാമ്പയിന് താനൂരിൽ തുടക്കമായി

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  വനിതകൾക്കായുള്ള ഷീ ഹെൽത്ത് ക്യാമ്പയിനിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും താനൂർ ബ്ലോക്ക് തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വളവന്നൂർ
ആയുർ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വി. രതീഷ് കുമാർ സ്വാഗതം പറഞ്ഞു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ബോധവത്ക്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകൾ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകൾക്ക് ചികിത്സയും തുടർ ചികിത്സയും ഉറപ്പാക്കുകയും ആരോഗ്യ നിർദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. താനൂർ മുൻസിപ്പൽ ചെയർമാൻ പി. ഷംസുദ്ധീൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആബിദ ഫൈസൽ, താനൂർ സി.ഡി.പി.ഒ സി.ജെ. ബീന, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി, താനൂർ അഡീഷണൽ സി.ഡി.പി.ഒ എം.എസ്. ഖദീജ, സി.ഡി.എസ് ചെയർപേഴ്‌സൺ ഫാത്തിമ സുഹ്‌റ, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചർ, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്‌വത്ത്, പെരിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസിയ സുബൈർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ പൊതുവത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.നിയാസ്, ബ്ലോക്ക് മെമ്പർ ഖാദർകുട്ടി വിശാരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ.പി.കെ ഷഫ്‌ന പദ്ധതി വിശദീകരിച്ചു. നിറമരുതൂർ ആയുർ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ലീമ ബായ് ക്ലാസ്സെടുത്തു. ഡോ. റജുല നന്ദി പറഞ്ഞു.

date