Skip to main content
അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച നവകേരള ബഹുജനസദസ് സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

അയ്മനത്ത് നവകേരള ബഹുജനസദസ് സംഘാടക സമിതി രൂപീകരിച്ചു

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവകേരള ബഹുജനസദസിന്റെ വിജയകരമായ സംഘാടനത്തിനു വേണ്ടി അയ്മനം ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ യോഗം ഉദ്ഘാടനം ചെയ്തു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പ്രവർത്തനപരിപാടി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ കെ.കെ. ഷാജിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ. വാസു, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനാ ഭാരവാഹികൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

date