Skip to main content

കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് എൻട്രി ക്ഷണിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് എൻട്രി ക്ഷണിച്ചു. കലാമത്സരങ്ങൾ നവംബർ 11, 12 തീയതികളിൽ കുമരകത്തും കായികമത്സരങ്ങൾ 18, 19 തീയതികളിൽ കോട്ടയത്തും നടക്കും. കലാമത്സരങ്ങളിൽ വായ്പാട്ട്, മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം, ഫ്‌ളൂട്ട്, കഥാരചന, പോസ്റ്റർ മേക്കിംഗ്, ഫോട്ടോഗ്രഫി, ജസ്റ്റ് എ മിനിറ്റ് (ഇംഗ്ലീഷ് / ഹിന്ദി) എന്നീ ഇനങ്ങൾ ജില്ലാതലത്തിൽ മത്സരിക്കുന്നതിന് നേരിട്ട് എൻട്രി സ്വീകരിക്കും. 2024 ജനുവരി ഒന്നിന് 15 വയസ് തികയുന്നവരും 30 വയസ് തികയാത്തവരും നവംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം https://keralotsavam.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

 

date