Skip to main content
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന പരിപാടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് നിർമിക്കുന്ന അമൃതവാടികയിലേക്കുള്ള മണ്ണ് എല്ലാ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച് എത്തിക്കുന്നതിന്റെ ഭാഗമായി ഉഴവൂർ ബ്ലോക്കുതലത്തിൽ നടന്ന അമൃത കലശയാത്ര.

ഉഴവൂർ ബ്ലോക്കുതല അമൃത കലശയാത്ര നടത്തി

കോട്ടയം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന പരിപാടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് നിർമിക്കുന്ന അമൃതവാടികയിലേക്കുള്ള മണ്ണ് എല്ലാ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച് എത്തിക്കുന്നതിന്റെ ഭാഗമായി ഉഴവൂർ ബ്ലോക്കുതല അമൃത കലശയാത്രയും മണ്ണു ശേഖരണവും നടത്തി. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ എം. അമൽ മഹേശ്വർ, ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ റോഷൻ ഷാ എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ പി.ജെ. ബിനോയി പഞ്ചപ്രാണ പ്രതിജ്ഞ ചൊല്ലികൊടുത്തു. നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സ്‌കൂൾ, കോളജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകൾ പങ്കാളികളായി. ഓഗസ്റ്റ് ഒൻപതിന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തുടങ്ങിയ 'മേരി മാട്ടി മേരേ ദേശ്' പരിപാടിയുടെ ഭാഗമായാണ് വീടുകളിൽ നിന്നും ശേഖരിച്ച മണ്ണ് ഒക്ടോബർ 28ന് ഡൽഹിയിൽ എത്തിക്കുന്നത്.

.

date