Skip to main content

ക്ഷീരവകുപ്പ് പരിശീലനപരിപാടി

കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്തണം. 20 രൂപയാണ്  രജിസ്ട്രേഷൻ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം,അർഹമായ ദിനബത്ത,യാത്രാബത്ത എന്നിവ നൽകും. വിശദവിവരത്തിന് ഫോൺ: 0481 2302223.

 

date