Skip to main content
ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി, പള്ളം ബ്ലോക്ക് പഞ്ചായത്ത്, കുറിച്ചി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ എ.വി.എച്ച്.എസ്.എസ്. സ്‌കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കുറിച്ചിയിൽ വനിതകൾക്കായി  ഷീ ഹെൽത്ത് കാമ്പയിൻ

 

കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി, പള്ളം ബ്ലോക്ക് പഞ്ചായത്ത്, കുറിച്ചി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വനിതകൾക്കായി  'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ സംഘടിപ്പിച്ചു. എ.വി.എച്ച്.എസ്.എസ്. സ്‌കൂളിൽ നടന്ന പരിപാടി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തി. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ.് മിനി പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കുറിച്ചി ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത കുമാരി, ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് മനന്താനം, കുറിച്ചി എ.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ജെ. നിമ്മി, ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം, കുറിച്ചി ഹോമിയോ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ഡോ. ബിന്ദുകുമാരി, എം.എൻ. മുരളീധരൻ നായർ, അഗസ്റ്റിൻ ജോർജ്ജ്, ആർ. രാജഗോപാൽ, ബിനോയി പ്ലാത്താനം എന്നിവർ പങ്കെടുത്തു. മികച്ച ആരോഗ്യശീലങ്ങൾ, സ്ത്രീകളുടെ ശാരീരിക മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.

 

date