Skip to main content
ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പള്ളി സർക്കാർ ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച ഷീ ഹെൽത്ത് കാമ്പയിൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

ഉഴവൂരിൽ ഷീ ഹെൽത്ത്  കാമ്പയിൻ  സംഘടിപ്പിച്ചു

കോട്ടയം: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് മോനിപ്പള്ളി സർക്കാർ ഹോമിയോ ആശുപത്രിയുടെയും ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വനിതകൾക്കായി ഷീ ഹെൽത്ത് കാമ്പയിൻ സംഘടിപ്പിച്ചു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളി പാരിഷ് ഹാളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ  അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എൻ. രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോണിസ് പി. സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, അഞ്ജു പി. ബെന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, വി.ടി. സുരേഷ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, സിഡിഎസ് അധ്യക്ഷ മോളി രാജ്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, ഫാ.തോമസ് ആനിമൂട്ടിൽ എന്നിവർ പങ്കെടുത്തു. സ്ത്രീകളുടെ വിവിധ ജീവിതശൈലീ രോഗങ്ങൾ, മാനസിക ആരോഗ്യ പരിപാലനം എന്നിവ സംബന്ധിച്ച്  ബോധവൽക്കരണ ക്ലാസും മരുന്നുവിതരണവും നടത്തി.

 

date