Skip to main content

അനധികൃതമായി സൂക്ഷിച്ച 43 പാചകവാതക സിലിണ്ടറുകളും കസ്റ്റമർ ബുക്കുകളും പിടിച്ചെടുത്തു

കോട്ടയം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 43 പാചകവാതക സിലിണ്ടറുകളും കസ്റ്റമർ ബുക്കുകളും പിടിച്ചെടുത്തു. വിവിധ എണ്ണക്കമ്പനികളുടെ 11 വാണിജ്യ സിലിണ്ടറുകളും 32 ഗാർഹിക സിലിണ്ടറുകളും 150 കസ്റ്റമർ ബുക്കുകളുമാണ് പിടിച്ചെടുത്തത്.

തിടനാട് പഞ്ചായത്തിൽ അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിന് സമീപമുള്ള വെള്ളത്തോട്ട് റെജിമോന്റെ വീട്, വീടിന് എതിർവശം കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിന്റെ അടുത്തുള്ള കെട്ടിട പരിസരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്ജ്, കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസർ ജയൻ ആർ. നായർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

date