Skip to main content

കേരളീയം 2023:  കുടുംബശ്രീ കഫേ യൂണിറ്റുകളുടെ പാചക മത്സരം ശനിയാഴ്ച്ച കളമശേരിയിൽ

 

നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023നോട് അനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ കഫേ ഗ്രൂപ്പുകൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഒൿടോബർ 21) രാവിലെ 10.30 മുതൽ കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ കഫേ യൂണിറ്റുകളുടെ പാചക മത്സരമാണ് സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള കുടുംബശ്രീ പാചക മത്സരത്തിന്റെ സമ്മാനദാനം നിർവഹിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി.എം റെജീന അധ്യക്ഷത വഹിക്കും. കുടുംബശ്രീ  ജില്ലാ മിഷൻ അസി.കോഓഡിനേറ്റർ അമ്പിളി തങ്കപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ (മാർക്കറ്റിംഗ്) പി.ആർ അരുൺ, കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപൽ എസ്. ഗിരീഷ്, കളമശ്ശേരി ഈസ്റ്റ് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സുജാത വേലായുധൻ എന്നിവർ സംസാരിക്കും.

കേരളത്തിന്റെ സമസ്ത മേഖലയിലെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായി വിപുലമായ രീതിയിൽ വിപണനമേളകൾ, ഭക്ഷ്യമേളകൾ, സെമിനാറുകൾ, ചലച്ചിത്ര പ്രദർശനം, ഫ്ളവർ ഷോ വിവിധ കലാപരിപാടികൾ എന്നിവ നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

date