Skip to main content

കൈനകരി ജലോത്സവം നാളെ

ആലപ്പുഴ: മൂന്നാമത് കൈനകരി ജലോത്സവം നാളെ (ഒക്ടോബര്‍ 21ന്) ഉച്ചക്ക് 1.30 മുതല്‍ 
കൈനകരി പമ്പയാറ്റില്‍ നടക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനദാനം നിര്‍വഹിക്കും. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി. മാസ്ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 

ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യ ആശംസ പ്രസംഗം നടത്തും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജ കുമാര്‍, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ മുന്‍ എം.എല്‍.എ. സി.കെ. സദാശിവന്‍, കെ.കെ ഷാജു, ആര്‍.കെ. കുറുപ്പ്, എസ്.എം. ഇക്ബാല്‍, സി.ബി.എല്‍. കോര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date