Skip to main content

മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

           തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്.  ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമപബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

            പി.എൻ.എക്‌സ്5026/2023

date