Skip to main content

സബ്ബ് രജിസ്ട്രാർ ഓഫീസ്  ഉദ്ഘാടനം ഒക്ടോബർ 30 ന്

മുണ്ടൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ  ഉദ്ഘാടനം ഒക്ടോബർ 30 ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു.കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി അധ്യക്ഷയായി.

 കിഫ്ബിയിൽ നിന്നും 1.29 കോടി രൂപ  വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഫർണിഷിംഗ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച 5.65 ലക്ഷം രൂപയും വിനിയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സബ് രജിസ്റ്റർ ഓഫീസാണ് മുണ്ടൂരിൽ യാഥാർത്ഥ്യമാക്കിയത്.

 സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ സംഘാടക സമിതി ചെയർമാനും, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ  ഉഷാദേവി  വർക്കിംഗ് ചെയർമാനുമാനുമാകും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ എന്നിവർ വൈസ് ചെയർമാൻമാരാകും. ജനറൽ കൺവീനറായി ജില്ലാ രജിസ്ട്രാർ എ ടി മരിയ ജൂഡി കൺവീനറായി മുണ്ടൂർ രജിസ്ട്രാർ പി ബാബുമോൻ ജോയിന്റ് കൺവീനറായി മുണ്ടൂർ എച്ച്സിപി ജി ദിലീപൻ, ട്രഷറായി കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

date