Skip to main content

വാഹനം ആവശ്യമുണ്ട്

ദേവികുളം,നെടുംങ്കണ്ടം താലൂക്കുകളിലെ വില്ലേജുകളില്‍ ഫീല്‍ഡ് പരിശോധനയ്ക്കായി വാഹനം (ജീപ്പ്, കാര്‍, ബൊലോറോ) ഒരു വര്‍ഷത്തേയ്ക്ക് വാടയ്ക്ക് ആവശ്യമുണ്ട്. വാഹന ഉടമകൾക്ക് ടെന്‍ഡര്‍ സമർപ്പിക്കാം. പ്രതിമാസ വാഹന വാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉള്‍പ്പെടെ 35000 രൂപയില്‍ താഴെ വരുന്ന തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 26 വൈകുന്നേരം 5 മണിക്ക് മുമ്പായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ടെന്‍ഡര്‍ രേഖപ്പെടുത്തിയ സീല്‍ ചെയ്ത് കവറിനു മുകളില്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം - വാഹന വാടക ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഒക്ടോബര്‍ 30 ഉച്ചയക്ക് ശേഷം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും.

date