Skip to main content

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു

            കേരള സർക്കാർ സാംസ്‌ക്കാരിക സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ  വിജയ ദശമി ദിനത്തിൽ (ഒക്ടോബർ 24) വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരന്റെ അധ്യക്ഷതയിൽ ട്രിഡ ചെയർമാൻ കെ. സി. വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു. കലയും പഠനവും ഒരുപോലെ വിദ്യാർഥികൾക്ക് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഡോ. രാജ വാരിയർആര്യനാട് സത്യൻഡോ. സജീവ് നായർ എന്നിവരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. മോഹിനിയാട്ടംകേരള നടനംശാസ്ത്രീയ സംഗീതംവാദ്യോപകരണങ്ങൾ തുടങ്ങി കലാ പരിശീലന വിഭാഗങ്ങൾക്ക് തുടക്കം കുറിക്കാനായി നൂറോളം വിദ്യാർഥിളാണ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ എത്തിച്ചേർന്നത്.

പി.എൻ.എക്‌സ്5032/2023

date