Skip to main content

കേരളീയം: വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

*കേരളീയം സെമിനാറിന്റെ ഓൺലൈൻ ഡെലിഗേഷൻ പ്ലാറ്റ്ഫോം പുറത്തിറക്കി

കേരളീയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.  ഇതുവരെ നടത്തിയ ആസൂത്രണങ്ങളും പ്രോഗ്രാം സമ്മറിയും സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ വിശദീകരിച്ചു. 20 കമ്മിറ്റികളുടെയും കൺവീനർമാർ  പ്രവർത്തനങ്ങൾ വിശദീകരിച്ചു.

തൃപ്തികരമായ പ്രവർത്തനങ്ങളാണ് എല്ലാ കമ്മിറ്റികളും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. വേണ്ട മാർഗനിർദ്ദേശങ്ങളും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.

കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന 25 സെമിനാറുകളുടെ ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ഡെലിഗേഷൻ പ്ലാറ്റ്ഫോം മുഖ്യമന്ത്രി പുറത്തിറക്കി.

കേരളീയം സ്വാഗതസംഘം ചെയർമാൻ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ആന്റണി രാജു, ജി.ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ വി.കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

date