Skip to main content

റോഡുകളുടെ പുനരുദ്ധാരണത്തിന്  19.89 ലക്ഷം രൂപ അനുവദിച്ചു 

ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 19,89,000  രൂപ അനുവദിച്ചതായി രമേശ്‌ ചെന്നിത്തല എം.എൽ.എ. അറിയിച്ചു. ദേവസ്വം ബോർഡാണ് പണം അനുവദിച്ചത്.

റോഡുകളുടെ പുനരുദ്ധാരണത്തിന്
നേരത്തെ ബോർഡ് 14,11,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനുള്ള തുക വർദ്ധിപ്പിച്ചു കിട്ടുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി, ബോർഡ് പ്രസിഡന്റ്‌, ദേവസ്വം ചീഫ് എഞ്ചിനീയർ, എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

date