Skip to main content

മെഡിക്കൽ ഓഫീസർ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി ക്ലിനിക്കിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: എംബിബിഎസ് ബിരുദവും കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ/എംഎൻസി രജിസ്‌ട്രേഷൻ. അഭിലഷണീയ യോഗ്യത: എച്ച്‌ഐവി/എയ്ഡ്‌സ് പ്രോഗ്രാമിലെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം: 72,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 28ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0495 2355331

date