Skip to main content

ദേശീയ യുവോത്സവം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാതല കേരളോത്സവം 2023 ന്റെ ഭാഗമായി ദേശീയ യുവോത്സവത്തിൽ ഏകാംഗ ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കൽ-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഓടക്കുഴൽ, വീണ, ഹാർമോണിയം (ലൈറ്റ്), ഗിറ്റാർ, കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), ഫോട്ടോഗ്രാഫി, പോസ്റ്റർ മേക്കിംഗ്, ജസ്റ്റ് എ മിനുട്ട് എന്നിവയിൽ മത്സരാർഥികളായി പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15നും 30നും ഇടയിൽ പ്രായമുള്ള കോഴിക്കോട് ജില്ലയിൽ താമസക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 'സെക്രട്ടറി/ജനറൽ കൺവീനർ, ജില്ലാ കേരളോത്സവം, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട്-673020' എന്ന വിലാസത്തിൽ ഒക്ടോബർ 31ന് മുമ്പായി ലഭിക്കും വിധം സമർപ്പിക്കുക. ഫോൺ: 0495 2370050

date