Skip to main content

​​​​​​​എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിക്ക് ജില്ലയിൽ സമാപനം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി ക അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ അമൃത കലശ യാത്രകൾക്ക് ജില്ലയിൽ സമാപനം.

പന്തലായനി ബ്ലോക്കിൽ നിന്നും ഒക്ടോബർ 16 ന് ആരംഭിച്ച ബ്ലോക്ക് തല കലശ യാത്ര ഒക്ടോബർ 20 ന് തൂണേരി ബ്ലോക്കിലെ കലശ യാത്രയോടെ ജില്ലയിലെ കലശ യാത്രകൾ അവസാനിച്ചു.

ജില്ലയിലെ 12 ബ്ലോക്കുകളിൽ നിന്നും ശേഖരിച്ച മണ്ണ് കലശവുമായി ഒക്ടോബർ 26 ന് ഡൽഹിയിലേക്ക് നെഹ്‌റു യുവ കേന്ദ്ര വളണ്ടിയേഴ്സ് യാത്ര തിരിക്കും. 29 ന് ഡൽഹിയിൽ എത്തുന്ന കേരള സംഘം 30, 31 തിയ്യതികളിൽ കർത്തവ്യപഥിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.

date