Skip to main content

നവകേരള സദസ്സ് : എലത്തൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സംഘാടക സമിതിയായി 

 

നവകേരള സദസ്സുമായി ബന്ധപ്പെട്ട് എലത്തൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. കക്കോടി, ചേളന്നൂർ, കാക്കൂർ, തലക്കുളത്തൂർ, കുരുവട്ടൂർ, നന്മണ്ട ഗ്രാമപഞ്ചായത്തുകളിലാണ് സംഘാടകസമിതി രൂപീകരണം നടന്നത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഘാടക സമിതി രൂപീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

 

501 അംഗ സംഘാടക സമിതിക്കാണ് പഞ്ചായത്തുകളിൽ രൂപം നൽകിയത്. വിവിധ ഉപസമിതികളും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാൻ ആയിട്ടുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്. പ്രചാരണ പരിപാടികൾക്കാവശ്യമായ കാര്യങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തു. 

 

നവംബർ 25ന് വൈകുന്നേരം 4.30 ന് നന്മണ്ട ഹൈസ്കൂൾ പുതിയ ഗ്രൗണ്ടിലാണ് എലത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. ഗ്രാമപഞ്ചായത്ത് പരിധികളിലായി നടന്ന സംഘാടകസമിതി രൂപീകരണ യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ഷീബ, സി എം ഷാജി, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, എ. സരിത, നോഡൽ ഓഫീസർ പി. ടി പ്രസാദ്, ജില്ലാ -ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date