Post Category
കൊയിലാണ്ടി നഗരസഭയിൽ കുറ്റി കുരുമുളക് കൃഷി വ്യാപനത്തിലേക്ക്
ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിൽ കുറ്റികുരുമുളക് വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി സുധ നിർവ്വഹിച്ചു.ഇരുപതാം വാർഡിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിരയുടെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി വിദ്യ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു, കൃഷി അസിസ്റ്റന്റ് രജീഷ്, എന്നിവർ സംസാരിച്ചു.
date
- Log in to post comments