Skip to main content

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

കൊയിലാണ്ടി നഗരസഭ സഫായി മിത്ര സുരക്ഷ ഷിവറിന്റെ ഭാഗമായി ശുചീകരണ ജീവനക്കാർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇഎംഎസ് ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു.

 

കൗൺസിലർമാരായ പ്രജിഷ പി ആർ, ഫക്രുദീൻ മാസ്റ്റർ, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവർ സംസാരിച്ചു.നഗരസഭ ക്ലീൻസിറ്റി മാനേജർ ടി കെ സതീഷ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദി പറഞ്ഞു. ഡോക്ടർ സുധിൻ ബാലകൃഷ്ണൻ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിന് ശേഷം ഹരിതകർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കുമായി കെ എസ് ഡബ്ല്യൂ എം പി സോഷ്യൽ ആൻഡ് കമ്യൂണിക്കേഷൻ എക്സ്പേർട്ട് ജാന്നറ്റ് ടി.എ , കെ എസ് ഡബ്ല്യൂ എം പി ജെൻഡർ എക്സ് പേർട്ട് ബിൻസി ഇ കെ എന്നിവർ പരിശീലന ക്ലാസ് എടുത്തു.

date