Skip to main content

ജൈവ വൈവിധ്യ പഠനക്യാമ്പ് 22ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

 

 

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയും കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷനും സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ ത്രിദിന പഠന ക്യാമ്പ് ഒക്ടോബർ 22ന് വയനാട് മേപ്പാടി എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യ പ്രഭാഷണം നടത്തും. സാക്ഷരതാ മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിന്റെ ഭാഗമായി ചലച്ചിത്ര പ്രദർശനം, കലാസംസ്കാരിക പരിപാടികൾ, എക്കോ മെഡിറ്റേഷൻ, ഫീൽഡ് ട്രിപ്പ് എന്നിവയും ഉണ്ടായിരിക്കും. ക്യാമ്പ് 24ന് സമാപിക്കും.

date