Skip to main content

കൊളത്തൂർ എസ്. ജി. എം.ജി. എച്ച്. എസ്. എസ് സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി

 

 

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഊരൊളി എന്ന പേരിൽ നടത്തുന്ന ആഘോഷത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.

 

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ രാജൻ, ബ്ലോക്ക്‌ - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബു കെ.വി നന്ദിയും പറഞ്ഞു.

date