Skip to main content

വിധികർത്താക്കളാവാൻ അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലാതല കേരളോത്സവം 2023 ന്റെ ഭാഗമായി വിവിധകലാ മത്സരങ്ങളിൽ വിധി നിർണയം നടത്തുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. വിധിനിർണ്ണയം നടത്തുന്ന ഐറ്റങ്ങൾ, പ്രതീക്ഷിക്കുന്ന പ്രതിഫലം, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡേറ്റ എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 'സെക്രട്ടറി/ജനറൽ കൺവീനർ, ജില്ലാ കേരളോത്സവം, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട്-673020' എന്ന വിലാസത്തിൽ 2023 ഒക്ടോബർ 31 നു മുൻപായി ലഭിക്കും വിധം സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2370050 

 

date