Skip to main content

മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ നിയമിക്കുന്നു

 

 

ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന ചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബിഎഡുമാണ് യോഗ്യത. 2024 മാർച്ച് വരെയാണ് നിയമനം. സ്ഥിരനിയമനത്തിന് അർഹതയുണ്ടാകില്ല. പ്രവൃത്തി സമയം വൈകിട്ട് നാല് മണി മുതൽ രാവിലെ ഒൻപത് മണിവരെ. ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയാണ് പരിഗണിക്കുക. പ്രതിമാസ വേതനം 12000 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, തിരിച്ചറിയിൽ രേഖ, മുൻപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ നവംബർ ഒന്നിന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0495-2370379 

date