Skip to main content

കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലി: വനിതാ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ 24ന് 

 

കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 24ന് ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വനിതാ - ശിശു സംരക്ഷണ നിയമങ്ങളും പോലീസും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 

കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. ബാലാവകാശ നിയമങ്ങളും പോലീസും എന്ന വിഷയം ജില്ലാ കുടുംബകോടതി ജഡ്ജി ആര്‍.എല്‍. ബൈജു അവതരിപ്പിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും പോലീസും എന്ന വിഷയം തൃശൂര്‍ റേഞ്ച് ഡിഐജി അജിതാ ബീഗം അവതരിപ്പിക്കും. 

കേരള വനിതാ കമ്മിഷന്‍ അംഗം വി. മഹിളാമണി, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറും ഡിഐജിയുമായ രാജ്പാല്‍ മീണ, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കെ. അജിത, ഡെപ്യുട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ. ബൈജു എന്നിവര്‍ സംസാരിക്കും.

 

date