Skip to main content

നവകേരള സദസ്സ് സംഘാടക സമിതി യോഗം ചേർന്നു 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് രൂപീകരിച്ച ബാലുശ്ശേരി മണ്ഡലതല സംഘാടക സമിതി യോഗം ചേർന്നു. സംഘാടക സമിതിയുടെയും ഉപസമിതികളുടെയും പ്രവർത്തനങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. നവംബർ 25 ന് വൈകുന്നേരം മൂന്ന് മണിക്കാണ് ബാലുശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ്. 

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ജില്ലാകലക്ടർ സ്നേഹിൽ കുമാർ സിംഗ്, നോഡൽ ഓഫീസർ ഫിനാൻഷ്യൽ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണൻ, മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date