Skip to main content

രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് :ചാലിയാറിലെ വേഗ രാജാക്കൻമാരായി വയൽക്കര വേങ്ങാട് 

 

ചാലിയാറിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി

 വയൽക്കര വേങ്ങാട്.   

ഏ കെ ജി പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയൽക്കര വേങ്ങാട് ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്. 

 ഏ കെ ജി പൊടൊത്തുരുത്തി റണ്ണറപ്പായി. ന്യൂ ബ്രദേഴ്സ് മയ്യിച്ചയാണ് മൂന്നാം സ്ഥാനത്ത്. 

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ രണ്ടാം സീസണിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. 

ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയൽക്കര മയ്യിച്ച, എ കെ ജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, റെഡ്സ്റ്റാർ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.

date