Skip to main content
തലശ്ശേരിയിൽ സ്പിക്കർ എ എൻ ഷംസീർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്നു

ആദ്യാക്ഷരം പകർന്ന്  സ്പീക്കറും കലക്ടറും

  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി  വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകി. തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മൃൂസിയത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യാക്ഷരം പകർന്ന് നൽകിയത്. ചടങ്ങ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ സന്ദീപ്കുമാർ അധ്യക്ഷത വഹിച്ചു. കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ  വി മജ്മ, ടി സാഹിറ, ഫാ. ടോജിൻ സി എസ്‌  ഐ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ,  രാഹുൽ വി രത്‌നാകരൻ തുടങ്ങിയവർ സംസാരിച്ചു

date